ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് തരൂർ; ജനം പരിഹസിച്ച് ചിരിക്കുന്ന സാഹചര്യമുണ്ടാക്കരുതെന്ന് മുരളീധരൻ

വയനാട് സുൽത്താൻ ബത്തേരിയിൽ നടത്തുന്ന കോൺഗ്രസ് നേതൃ ക്യാംപിലായിരുന്നു ശശി തരൂർ തന്‍റെ അഭിപ്രായം പരസ്യമാക്കിയത്
shashi tharoor says differences of opinion should remain within the party

കെ. മുരളീധരൻ | ശശി തരൂർ

Updated on

സുൽത്താൻ ബത്തേരി: ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ പറയണമെന്ന് ശശി തരൂർ എംപി. വയനാട് സുൽത്താൻ ബത്തേരിയിൽ നടത്തുന്ന കോൺഗ്രസ് നേതൃ ക്യാംപിലായിരുന്നു ശശി തരൂർ തന്‍റെ അഭിപ്രായം പരസ്യമാക്കിയത്.

പാർട്ടി ഒറ്റക്കെട്ടായി നിൽക്കണമെന്നും ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ നിൽക്കണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. തരൂരിന് മറുപടിയെന്നോണം പിന്നാലെ തന്നെ കെ. മുരളീധരനും നിലപാട് വ്യക്തമാക്കി.

ജനം പരിഹസിച്ച് ചിരിക്കുന്ന അവസ്ഥ നേതാക്കളുണ്ടാക്കരുതെന്നായിരുന്നു മുരളീധരന്‍റെ അഭിപ്രായം. പലപ്പോഴും ഭിന്നാഭിപ്രായങ്ങൾ പരസ്യമാക്കി പാർട്ടിയെ വെട്ടിലാക്കുന്ന ശശി തരൂരാണ് ഇത്തരമൊരു അഭിപ്രായം പറഞ്ഞതെന്നത് ശ്രദ്ധേയമാണ്.

മുൻകൂട്ടി തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് പ്രചരണവുമായി മുന്നോട്ടു പോവാനാണ് കോൺഗ്രസിന്‍റെ നീക്കം. രണ്ട് ഘട്ടങ്ങളായിട്ടാവും സ്ഥാനാർഥി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപു തന്നെ സ്ഥാനാർഥികളെ നിശ്ചയിച്ച് വയ്ക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് ആദ്യ ഘട്ട സ്ഥാനാർഥികളെ പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തിന് ശേഷം രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തു വിടും. ഇതാണ് നിലവിൽ കോൺഗ്രസിന്‍റെ തീരുമാനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com