പ്രധാനമന്തി ദിവ്യനാണെങ്കിൽ ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോ? പരിഹസിച്ച് തരൂർ

സ്വയം പ്രഖ്യാപിത ദിവ്യൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണമെന്നും തരൂർ പരിഹസിച്ചു
ശശി തരൂർ
ശശി തരൂർ
Updated on

ന്യൂഡൽഹി: ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. പ്രധാനമന്ത്രി ദിവ്യനാണെങ്കിൽ അദ്ദേഹത്തിന് ഇന്ത്യയിൽ പൗരത്വത്തിന് അർഹതയുണ്ടോയെന്നും വോട്ട് ചെയ്യാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സ്വയം പ്രഖ്യാപിത ദിവ്യൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധിക്കണമെന്നും തരൂർ പരിഹസിച്ചു.

തന്‍റെ ജന്മം ജൈവികമായ ഒന്നല്ലെന്നും ദൈവം നേരിട്ട് അയയ്ക്കുകയാണ് ചെയ്തതെന്നുമാണ് പ്രധാനമന്ത്രി അഭിമുഖത്തിനിടെ പറഞ്ഞത്. പ്രതിപക്ഷ നേതാക്കളടക്കം നിരവധി പേർ അദ്ദേഹത്തിന്‍റെ പ്രസ്താവനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. മോദി പറഞ്ഞ കാര്യങ്ങൾ ഒരു സാധാരണ പൗരനാണ് പറഞ്ഞിരുന്നതെങ്കിൽ ജനങ്ങൾ അയാളെ ഭ്രാന്താശുപത്രിയിൽ പ്രവേശിക്കുമായിരുന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പരിഹസിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com