എസ്എഫ്ഐഒയ്‌ക്ക് കൂടുതൽ രേഖകൾ കൈമാറി ഷോൺ ജോർജ്

എസ്എഫ്ഐഒയ്‌ക്ക് കൂടുതൽ രേഖകൾ കൈമാറി ഷോൺ ജോർജ്

പൊതുവിപണിയിൽ 30,000 രൂപയിൽ അധികം വിലയുള്ള ഇലുമിനേറ്റ്, ടൈറ്റാനിയം ഉൾപ്പെടെയുള്ള വസ്തുക്കൾ 464 രൂപയ്ക്കാണ് കെ.എം.എം.എല്ലിന് സർക്കാർ നൽകിയത്
Published on

കോട്ടയം: തനിക്കെതിരെ മാനനഷ്ട കേസുമായി എതിർഭാഗം മുന്നോട്ട് വരുമ്പോൾ ശക്തമായി മുമ്പോട്ട് പോവുകയാണ് അഡ്വ. ഷോൺ ജോർജ്. സി.എം.ആർ.എൽ- എക്സാലോജിക്- കെ.എസ്.ഐ.ഡി.സി എന്നിവർക്കെതിരെ എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണത്തിലേയ്ക്ക് പരാതിക്കാരനായ അഡ്വ. ഷോൺ ജോർജ് കൂടുതൽ രേഖകൾ മാറി.

തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും ഖനനം നടത്തുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവും അതിൽ കെ.എസ്.ഐ.ഡി.സി. കാണിച്ച താൽപര്യങ്ങളും അതോടൊപ്പം തന്നെ കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരായി വിരമിച്ചതിന് ശേഷം സി.എം.ആര്‍.എല്‍ന്റെ ഉദ്യോഗസ്ഥരായി മാറിയ 3 ഉദ്യോഗസ്ഥരുടെ മാസ്റ്റർ ഡേറ്റ ഉൾപ്പെടെയുള്ള രേഖകളുമാണ് ഷോൺ ജോർജ് എസ്.എഫ്.ഐ.ഒയ്ക്കും മാധ്യമ പ്രവർത്തകർക്കും കൈമാറിയത്.

പൊതുവിപണിയിൽ 30,000 രൂപയിൽ അധികം വിലയുള്ള ഇലുമിനേറ്റ്, ടൈറ്റാനിയം ഉൾപ്പെടെയുള്ള വസ്തുക്കൾ 464 രൂപയ്ക്കാണ് കെ.എം.എം.എല്ലിന് സർക്കാർ നൽകിയത്. അതിന്റെ പിന്നിലും കെ.എം.എം.എല്ലിന്റെ ഉൽപാദന രംഗത്തും സമഗ്രമായ അന്വേഷണം ആവശ്യമാണ്. വലിയ രീതിയിലുള്ള ധാതുമണൽ കൊള്ളയാണ് കേരളത്തിൽ നടന്നിട്ടുള്ളതെന്നും രാഷ്ട്രീയ നേതൃത്വങ്ങൾ ഇതിനായി കൈപ്പറ്റിയിട്ടുള്ള അഴിമതി പണത്തെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com