ശാവേശ്ശേരി വികസന സമിതി സാംസ്‌കാരിക കേന്ദ്രം ഗ്രന്ഥശാലാ നാടിന് സമർപ്പിച്ചു

നഗരസഭ ഒമ്പതാം വാര്‍ഡില്‍ കുളത്രക്കാട് പി എസ് മോഹനന്‍ വികസനസമിതിക്കു സൗജന്യമായി നല്‍കിയ മൂന്നരസെന്‍റിലാണ് ഗ്രന്ഥശാലയും സാംസ്‌കാരിക കേന്ദ്രവും നിര്‍മ്മിച്ചിരിക്കുന്നത്
ശാവേശ്ശേരി വികസന സമിതി സാംസ്‌കാരിക കേന്ദ്രം ഗ്രന്ഥശാലാ നാടിന് സമർപ്പിച്ചു

ചേര്‍ത്തല: ശാവശേരി വികസനസമിതിയുടെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുളത്രക്കാട് സരോജിനിയമ്മ ഫൗണ്ടേഷന്‍ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ ഗ്രന്ഥശാലയുടെയും മുണ്ടുചിറ കെ.ഗോപിനാഥ് മെമ്മോറിയല്‍ വായനശാലയുടെയും ഉദ്ഘാടനം ഫ്രൊ. എം.കെ സാനു നിർവ്വഹിച്ചു.

നഗരസഭ ഒമ്പതാം വാര്‍ഡില്‍ കുളത്രക്കാട് പി.എസ്.മോഹനന്‍ വികസനസമിതിക്കു സൗജന്യമായി നല്‍കിയ മൂന്നരസെന്‍റിലാണ് ഗ്രന്ഥശാലയും സാംസ്‌കാരിക കേന്ദ്രവും നിര്‍മ്മിച്ചിരിക്കുന്നത്.

സാധാരണ വായനശാലയില്‍ നിന്നുമാറി സൗജന്യ പി.എസ്.സി പഠനം,വിദ്യാര്‍ഥികള്‍ക്കു സൗജന്യമായി ട്യൂഷനും ,കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ എന്നിവയാണ് ഒരുക്കീരിക്കുന്നത്.

ഇതിനോടനുബന്ധിച്ച് എല്‍.ഇ.ഡി ബള്‍ബ് വിതരണവും കയര്‍തൊഴിലാളികളെ ആദരിക്കലും സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് നിര്‍വ്വഹിച്ചു.

ചേർത്തല താലൂക്ക് ആശുപത്രിയിലെ സീനിയർ നേഴ്സിങ് ഓഫീസർ ശ്രീജ സുദർശനൻ ,യുവ സാഹിത്യകാരി ശ്രീകല സുഖാദിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ പി.എസ്.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ അധ്യക്ഷ ഷേർളി ഭാർഗ്ഗവൻ, വൈസ് ചെയർമാൻ ടി.എസ് അജയകുമാർ ,

പി.എസ്.മോഹനന്‍, വി.റജി,പി.പ്രകാശന്‍ , നഗരസഭ കൗസിലർമാരായ ആശാ മുകേഷ്, ബി.ഫൈസൽ ,മുതുകുളം സോമനാഥ് ,സുദർശനൻ,സാലി വിനോദ് എന്നിവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com