
ഷിബിൻ വധക്കേസ്; പ്രതിക്കായി റെഡ് കോർണർ നോട്ടീസ്
file image
കോഴിക്കോട്: കോഴിക്കോട് തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസിലെ പ്രതിക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. മുസ്ലിം ലീഗ് പ്രവർത്തകൻ തെയ്യാമ്പാടി ഇസ്മയിലിനെ കണ്ടെത്താനാണ് പൊലീസ് നടപടി.
പ്രതി ഇസ്മയിൽ വിദേശത്താണ്. വിചാരണക്കോടതി വെറുതേ വിട്ട കേസിലെ ഏഴ് പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചിരുന്നു. ഇതിൽ ഇസ്മയിൽ മാത്രമാണ് പുറത്തുള്ളത്.