കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം ബാധിച്ചത് 7 വയസുകാരിക്ക്

നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴു വയുസുകാരിക്കാണ് രോഗം ബാധിച്ചത്
Shigella outbreak again in Kozhikode

കോഴിക്കോട് വീണ്ടും ഷിഗെല്ല ബാധ

Updated on

നാദാപുരം: കോഴിക്കോട് ജില്ലയില്‍ വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴു വയുസുകാരിക്കാണ് രോഗം ബാധിച്ചത്. നിലവില്‍ രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടുവെന്നാണ് വിവരം.

സംസ്ഥാനത്ത് ഏറ്റവുമധികം ഷിഗെല്ല കേസുകള്‍ കോഴിക്കോട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണില്‍ മാത്രം നാല്‍പതിലധികം കേസുകള്‍ കോഴിക്കോട് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം മാവൂരില്‍ മരിച്ച 54കാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പുതിയ ഷിഗെല്ല കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. നിപ പോലെ വ്യാപിക്കാന്‍ സാധ്യതയുള്ളതാണ് ഷിഗെല്ല എന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.

logo
Metro Vaartha
www.metrovaartha.com