തിങ്കളാഴ്ച ഷൈൻ 'അമ്മ'ക്ക് മുന്നിൽ ഹാജരാകും; നോട്ടീസ് ലഭിച്ചതായി കുടുംബം

ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞത് സംബന്ധിച്ച് വ്യക്തത വരുത്താൻ ഷൈന് നോട്ടീസ് അയക്കുമെന്ന് പൊലീസ് അറിയിച്ചു
shine will appear in amma on monday

ഷൈൻ ടോം ചാക്കോ

File photo

Updated on

തൃശൂർ: നടിയുടെ പരാതിയിൽ ഷൈൻ ടോം ചാക്കോ തിങ്കളാഴ്ച ഇന്റേണൽ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാകുമെന്ന് കുടുംബം. ഇത് സംബന്ധിച്ച് താരസംഘടന അമ്മ നോട്ടീസ് നൽകിയതായും പിതാവ് പറഞ്ഞു.

അതേസമയം, ലഹരി പരിശോധനക്കിടെ ഡാൻസാഫ് സംഘത്തെ വെട്ടിച്ച് കടന്ന് കളഞ്ഞത് സംബന്ധിച്ച് വ്യക്തത വരുത്താൻ ഷൈനിനെതിരെ നോട്ടീസ് അയക്കുമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ സിനിമയിലെ പരാതി സിനിമയിൽ തന്നെ തീർക്കാമെന്നതാണ് നിലപാടാണ് വിൻസിയുടെ കുടുംബത്തിന്റെത്. നിയമനടപടികൾക്ക് താത്പര്യമില്ലെന്നും വിൻസിയുടെ പിതാവ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com