എറണാകുളത്ത് അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിനു തീപിടിച്ചു

വൈപ്പിന്‍ കാളമുക്കില്‍ പ്രവര്‍ത്തിക്കുന്ന സീ ബ്ലൂ എന്ന ഷിപ്പ് യാര്‍ഡിലെ വിദേശ കപ്പലിലാണ് തീപിടിത്തം
Ship on fire

തീപിടിത്തമുണ്ടായ കപ്പല്‍

Updated on

കൊച്ചി: എറണാകുളം വൈപ്പിനിലെ സ്വകാര്യ ഷിപ്പ് യാര്‍ഡില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പലിനു തീപിടിച്ചു. വൈപ്പിന്‍ കാളമുക്കില്‍ പ്രവര്‍ത്തിക്കുന്ന സീ ബ്ലൂ എന്ന ഷിപ്പ് യാര്‍ഡിലെ വിദേശ കപ്പലിലാണ് തീപിടിത്തം. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. ആളപായമില്ല.

കപ്പലിന്റെ എന്‍ജിന്‍ ഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുനനു. തുടര്‍ന്ന് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയുടെ ഏഴു യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഇതുവരെ തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല.

അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പരീക്ഷണഓട്ടം നടത്തിയിരുന്നു. അതിനാല്‍ കപ്പലില്‍ ഇന്ധനശേഖവുമുണ്ട്. കപ്പലിനകത്ത് സൂക്ഷിച്ചിരുന്ന പെയിന്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കത്തുന്നതിനാല്‍ കനത്ത പുക ഉയരുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസമായി നില്‍ക്കുകയാണ്. സമീപത്ത് മറ്റു കപ്പലുകളും ബോട്ടുകളും ഉള്ളത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

logo
Metro Vaartha
www.metrovaartha.com