അർജുന്‍റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ മൃതദേഹം

72 ദിവസങ്ങളായി അർജുമായി തെരച്ചിൽ തുടരുകയായിരുന്നു
shiroor arjuns lorry found updates
അർജുൻ
Updated on

ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്‍റെ ലോറി കണ്ടെത്തി. ലോറിയുടെ ക്യാബിനുള്ളിൽ നിന്നും മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.

ലോറിയുടെ ക്യാബിനാണ് പുഴയിൽ നിന്നും ഉയർത്തിയത്. ഇത് അർജുന്‍റെ ലോറിയാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിട്ടുണ്ട്.

ലോറിയിൽ നിന്നും ശരീര ഭാഗങ്ങൾ ഡിങ്കി ബോട്ടിലേക്ക് മാറ്റി. ശരീരഭാഗങ്ങൾ‌ അർജുന്‍റേത് തന്നെയാണെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ശാസ്ത്രീയ തെളിവിനായി ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. ഫലം വരുവരെ ലോറിയിൽ നിന്നും കണ്ടെത്തിയ ശരീരഭാഗങ്ങൾ‌ മോർ‌ച്ചറിയിൽ സൂക്ഷിക്കും. ശരീരഭാഗങ്ങൾ അർജുന്‍റേതാണെന്ന് ഔദ്യോഗികമായി കണ്ടെത്തിയതിനു ശേഷമാവും വീട്ടുകാർക്ക് വിട്ടുനൽകുക.

ജൂലൈ 16 നാണ് ശക്തമായ മണ്ണിടിച്ചിൽ അർജുനേയും ലോറിയേയും കാണാതായത്. അന്നുമുതൽ തെരച്ചിൽ നടത്തിയെങ്കിലും അപകടം നടന്ന് 72 ദിവസത്തിനു ശേഷം ഇന്നാണ് ലോറിയെക്കുറിച്ച് വിവരം ലഭിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com