ഡിഎൻഎ പരിശോധനയ്ക്കു ശേഷം അർജുന്‍റെ മൃതദേഹം വിട്ട് നൽകും; മോര്‍ച്ചറിയിലേക്ക് മാറ്റി

ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ മറ്റ് 2 പേര്‍ക്കുള്ള തിരച്ചില്‍ തുടരും
shiroor landslide arjun dna test latest news
ഡിഎൻഎ പരിശോധനയ്ക്കു ശേഷം അർജുന്‍റെ മൃതദേഹം വിട്ട് നൽകും; മോര്‍ച്ചറിയിലേക്ക് മാറ്റി
Updated on

ബംഗളൂരു: മണ്ണിടിച്ചിലില്‍ കാണാതായ അർജുന്‍റെ മൃതദേഹം ഡിഎൻഎ പരിശോധനയ്ക്ക് അയക്കുമെന്ന് ജില്ലാ കളക്ടർ. ലോറിയുടെ കാബിനില്‍നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങള്‍ കാര്‍വാറിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. 2 ദിവസത്തിനുളളിൽ ഡിഎൻഎ പരിശോധന നടത്തും. അതിനു ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കുമെന്ന് ജില്ലാ കലക്ടര്‍ ലക്ഷ്മി പ്രിയ വ്യക്തമാക്കി.

ലോറിയിൽ നിന്നും കണ്ടെത്തിയ മൃതദേഹം അർജുന്‍റേതെന്ന് ഉറപ്പിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്നും ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്നും എംഎൽഎ സതീഷ് കൃഷ്ണ സെയില്‍ അറിയിച്ചു. ദൗത്യവുമായ സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതായും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ മറ്റ് 2 പേര്‍ക്കുള്ള തിരച്ചില്‍ തുടരുമെന്ന് കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. കർണാടക സ്വദേശികളായ ലോകേഷ്, ജഗന്നാഥൻ എന്നിവർക്കായാണ് നാളെയും തിരിച്ചിൽ തുടരുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com