ക്ഷേത്രങ്ങളിലെ ഷർട്ട് വിവാദം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ജി. സുകുമാരൻ നായർ

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു.
shirt controversy in temples; g. sukumaran nair sharply criticizes the chief Minister
ജി. സുകുമാരൻ നായർfile
Updated on

കോട്ടയം: ക്ഷേത്രങ്ങളിൽ പുരിഷന്മാരുടെ മേൽവസ്ത്ര വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ.

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ക്രൈസ്തവരുടെയും മുസ്ലിങ്ങളുടെയും ആചാരങ്ങളിൽ ആരും ഇടപെടുന്നില്ല. ഈ ആചാരങ്ങളെ വിമർശിക്കാൻ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരൻ നായർ ചോദിച്ചു.

‌അവരുടെയൊക്കെ ക്ഷേത്രങ്ങളിൽ ഷർട്ട് ഇട്ട് പോകണമെങ്കിൽ പൊയ്ക്കോട്ടെ. കാലാകാലങ്ങളിൽ നിലനിന്ന് പോകുന്ന ആചാരങ്ങൾ മാറ്റിമറിക്കാൻ എന്തിനാണ് പറയുന്നത്.

ഇത്തരം പ്രസ്താവനകളെ മുഖ്യമന്ത്രി പിന്‍തുണക്കാൻ പാടില്ലാത്തതായിരുന്നുവെന്നു സുകുമാരൻ നായർ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com