മോഹൻലാലിനൊപ്പം ശബരിമലകയറിയ എസ്എച്ച്ഒയെ സ്ഥലം മാറ്റി, വിശദീകരണവും തേടി

ശബരിമല കയറിയതിന്‍റെ അടുത്ത ദിവസം തന്നെ സുനിലിനെ സ്ഥലം മാറ്റിയിരുന്നു.
sho who visited sabarimala with mohanlal transferred, seeks explanation

മോഹൻലാലിനൊപ്പം ശബരിമലകയറിയ എസ്എച്ച്ഒയെ സ്ഥലം മാറ്റിയതിനൊപ്പം വിശദീകരണവും തേടി

Updated on

പത്തനംതിട്ട: നടൻ മോഹൻലാലിനൊപ്പം ശബരിമല കയറിയ എസ്എച്ച്ഒയ്ക്ക് സ്ഥലം മാറ്റത്തിനൊപ്പം കാരണം കാണിക്കൽ നോട്ടീസും. തിരുവല്ല ഡിവൈഎസ്പിയാണ് തിരുവല്ല എസ്എച്ച്ഒയായിരുന്ന ബി. സുനിൽ കൃഷ്ണനോട് വിശദീകരണം തേടിയത്.

ശബരിമല കയറിയതിന്‍റെ അടുത്ത ദിവസം തന്നെ സുനിലിനെ സ്ഥലം മാറ്റിയിരുന്നു. മോഹൻലാലിനൊപ്പം മലകയറുന്നു എന്ന വിവരം മറച്ചുവച്ച് ശബരിമല ദർശനത്തിനായി അനുമതി തേടിയെന്നതാണ് സ്ഥലമാറ്റത്തിനുളള കാരണം.

ഏറെ നാളുകളായി ശബരിമല ദർശനത്തിനായി ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് എസ്എച്ച്ഒ സുനിൽ അനുമതി തേടിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com