''ആദ്യമായാണ് ഇത്രയും സ്ത്രീകളെ ഒന്നിച്ച് കാണുന്നത്, വനിതാ സംവരണ ബില്ലിനെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്നു'; ശോഭന

''ഒരു ശകുന്തളാ ദേവിയും ഒരു കൽപ്പനാ ചൗളയും ഒരു കിരൺ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാവണം''
Shobana
Shobana

തൃശൂർ: കേരളീയ സ്ത്രീ സമൂഹത്തിന്‍റെ പ്രതിനിധിയായാണ് ഈ വേദിയിൽ നിൽക്കുന്നതെന്ന് നടി ശോഭന. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന സ്ത്രീശക്തി മോദിക്കൊപ്പമെന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശോഭന. ഇത്രമാത്രം സ്ത്രീകളെ തന്‍റെ ജീവിതത്തിൽ താൻ കണ്ടിട്ടില്ല, എല്ലാ മേഖലയിലും സ്ത്രീകളുടെ പങ്കാളിത്വം കുറവാണ്. അതിനൊരുമാറ്റത്തിന് വനിത സംവരണ ബില്ലിന് സാധിക്കുമെന്നാണ് കരുതുന്നതെന്നും ശോഭന പറഞ്ഞു.

ഒരു ശകുന്തളാ ദേവിയും ഒരു കൽപ്പനാ ചൗളയും ഒരു കിരൺ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാവണം, സ്ത്രീകളെ ദേവതയായി ആരാധിക്കുന്നവരാണ് നമ്മൾ. എന്നാൽ പലയിടത്തും അവരെ അടിച്ചമർത്തുന്നത് കാണാനാവും. നിശ്ചയദാർഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ് ആയ വനിത സംവരണ ബില്ല് പാസാക്കിയ മോദിക്ക് നന്ദി പറയുന്നതായും ശോഭന വ്യക്തമാക്കി. ഒരു ഭാരതീയനെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാൻ അവസരം നൽകിയതിന് ശോഭന നന്ദിയും പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com