തിരൂര്‍ സതീഷിനു പിന്നില്‍ ആന്‍റോ അഗസ്റ്റിന്‍: ശോഭ സുരേന്ദ്രന്‍

സതീഷിന്‍റെ വീട്ടിൽ ഇതുവരെ പോയിട്ടില്ലെന്ന് ആവർത്തിച്ച് ശോഭാ
Shobha surendran agsint thiroor satheesh
തിരൂര്‍ സതീഷിനു പിന്നില്‍ ആന്‍റോ അഗസ്റ്റിന്‍: ശോഭ സുരേന്ദ്രന്‍
Updated on

തൃശൂർ: തിരൂര്‍ സതീഷിന്‍റെ വെളിപ്പെടുത്തലിന് പിന്നില്‍ മുട്ടിൽ മരം മുറികേസിലെ പ്രതി ആന്‍റോ അഗസ്റ്റിന് പങ്കെന്ന് ശോഭാ സുരേന്ദ്രന്‍. ആന്‍റോ അഗസ്റ്റിൻ കാട്ടുകള്ളനാണെന്നും ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ശോഭ ആരോപിച്ചു.

തനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് ഉണ്ടെങ്കിൽ പുറത്തുവിടണം. തന്നെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഇല്ലാക്കഥകൾ പ്രചരിപ്പിക്കുകയാണ്. ആന്‍റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്നും ശോഭ കൂട്ടിച്ചേര്‍ത്തു. തൃശൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശോഭ.

പരാതി പറയാനെത്തിയ വീട്ടമ്മയെ മലപ്പുറത്തെ പൊലീസുദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്‌തെന്ന പൊന്നാനി പീഡനക്കേസ് കെട്ടിച്ചമച്ചതാണമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ ആരോപണം ഉന്നയിക്കാന്‍ അതിജീവിതയ്ക്ക് 10 ലക്ഷം കൊടുത്തു. വയനാട് പുനരധിവാസത്തിന്‍റെ മറവില്‍ ആന്‍റോ വന്‍ തട്ടിപ്പ് നടത്തി. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഹോട്ടല്‍ വസ്തു ഇടപാടുകളും ദുരൂഹമാണ്. ഇതില്‍ ഗോഗുലം ഗോപാലന്‍റെ പങ്കും അന്വേഷിക്കണം.

സതീഷിനെ ഇറക്കിയതിൽ ആന്‍റോ ഗൂഢാലോചന നടത്തിയിട്ടുണ്ട്. എങ്ങനെയാണോ ദിവ്യ നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് അതുപോലെ തന്നെയും ആത്മഹത്യയിലേക്ക് നയിക്കാനാണ് നോക്കുന്നത്. ആന്‍റോ അഗസ്റ്റിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും. ബിജെപി പ്രവേശനം ആവശ്യപ്പെട്ട് ആന്‍റോ അഗസ്റ്റിന്‍ തന്നെ സമീപിച്ചിരുന്നുവെന്നും ശോഭ സുരേന്ദ്രന്‍.

ഇതുകൂടാതെ തിരൂർ സതീശന്‍ പുറത്ത് വിട്ട ഫോട്ടോ വ്യാജമാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചു. തിരൂര്‍ സതീഷ് പുറത്തുവിട്ടത് തന്‍റെ സഹോദരിയുടെ വീട്ടില്‍വച്ച് എടുത്ത ഫോട്ടോയാണ്. ഒന്നര- 2 വർഷം മുമ്പുള്ള ഫോട്ടോയാണ് മാധ്യമങ്ങൾക്ക് മുന്നിൽ സതീഷ് കൊണ്ടുവന്നതെന്നും സതീഷിന്‍റെ വീട്ടിൽ ഇതുവരെ പോയിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ ആവർത്തിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com