പിണറായി സർക്കാർ കേരളത്തെ എല്ലാ മേഖലകളിലും തകർത്തു: ശോഭാ സുരേന്ദ്രൻ

മദ്യ വ്യവസായം മാത്രമാണ് കേരളത്തിൽ ലാഭത്തിലുള്ളതെന്നും കോട്ടയം മണർകാട് നടത്തിയ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു.
ശോഭാ സുരേന്ദ്രൻ
ശോഭാ സുരേന്ദ്രൻ

കോട്ടയം: വ്യവസായം,കൃഷി,ആരോഗ്യം തുടങ്ങി കേരളത്തിന്‍റെ എല്ലാ മേഖലകളെയും പിണറായി സർക്കാർ തകർത്തുവെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. മദ്യ വ്യവസായം മാത്രമാണ് കേരളത്തിൽ ലാഭത്തിലുള്ളതെന്നും കോട്ടയം മണർകാട് നടത്തിയ വാർത്താസമ്മേളനത്തിൽ അവർ പറഞ്ഞു. സപ്ലൈകോയെ ഓണത്തിന് സർക്കാർ സഹായിച്ചിരുന്നെങ്കിൽ പാവപ്പെട്ടവരുടെ കുടിലിൽ അടുപ്പെരിയുമായിരുന്നു. ഓണം വറുതിയിലാക്കിയതിന് ഉത്തരവാദി സംസ്ഥാന സർക്കാരാണ്.

പൊതുവിതരണ കേന്ദ്രങ്ങളെ സർക്കാർ തകർത്തു. സ്വകാര്യമരുന്ന് കമ്പനികളെ സംസ്ഥാന സർക്കാർ സഹായിക്കുന്നത് കൊണ്ടാണ് 1,100 കോടി രൂപ മലയാളികൾക്ക് ഓരോ വർഷവും നഷ്ടപ്പെടുന്നത്. അന്യസംസ്ഥാനങ്ങളിലെ മരുന്ന് ലോബികളെ പിണറായി വിജയൻ സർക്കാർ സഹായിക്കുകയാണ്. അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. മരുന്നിന്‍റെ പേരിൽ കമ്മീഷൻ അടിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും ശോഭ പറഞ്ഞു.

സംസ്ഥാന സർക്കാരിനെ വിമർശിക്കാൻ ആർക്കും സാധിക്കാത്ത സാഹചര്യമാണുള്ളത്. നെൽകർഷകർക്ക് വേണ്ടി ശബ്ദിച്ചതിന് നടൻ ജയസൂര്യയെ മന്ത്രിമാർ പോലും വളഞ്ഞിട്ടാക്രമിക്കുകയാണെന്നും ശോഭ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com