അങ്കമാലി തീപിടിത്തം: നടുക്കുന്ന കാഴ്ചയുടെ ഞെട്ടലൊഴിയാതെ നാട്ടുകാർ

മുകളിലെ മുറിയിൽ മാത്രം എങ്ങനെ വലിയ രീതിയിൽ തീപിടിച്ചെന്നും അതെങ്ങനെ ആളിപടർന്നെന്നും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്
ങ്കമാലിയിൽ വീടിനു തീപിടിച്ച് കുട്ടികൾ ഉൾപ്പെടെ നാലു പേർ മരിച്ച സംഭവത്തിൽ ഞെട്ടൽ മാറാതെ നാട്ടുകാർ

അങ്കമാലി: ഏറെ സങ്കടകരമായ വാർത്ത കേട്ടാണ് അങ്കമാലിയിലെ പറക്കുളം നിവാസികൾ ശനിയാഴ്ച രാവിലെ എഴുന്നേറ്റത്. മുകളിലെ നിലയിലെ മുറിയിലാണ് ബിനീഷും ഭാര്യയും മക്കളും ഉറങ്ങിയിരുന്നത്. താഴത്തെ നിലയിലെ മുറിയിലായിരുന്നു ബിനീഷിന്‍റെ അമ്മ ഉറങ്ങിയിരുന്നത്. പുലര്‍ച്ചെ മുകളിലത്തെ നിലയിലെ മുറിയില്‍ നിന്നുയര്‍ന്ന നിലവിളി കേട്ടാണ് ബിനീഷിന്റെ അമ്മ ഉണര്‍ന്നത്. മുറിയില്‍നിന്ന് തീ ഉയരുന്നത് കണ്ട് പകച്ചുപോയ ബിനീഷിന്റെ അമ്മ ചിന്നമ്മ ബിനീഷിന്‍റെ സഹായിയായ അതിഥി തൊഴിലാളിയെയും കൂട്ടി പുറത്ത് നിന്നും തീ അണക്കാന്‍ ശ്രമിക്കുകയായിരുന്നു. നായ കുരയ്ക്കുന്നത് കേട്ട് അയൽവാസികളും ഓടി വന്നു.

മുറിയുടെ കതക് കുത്തിത്തുറന്ന് ബിനീഷിനെയും കുടുംബത്തെയും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. പിന്നാലെ ബഹളം കേട്ട് നാട്ടുകാരും ഇവിടേക്ക് എത്തിയെങ്കിലും ഒന്നും ചെയ്യാനായില്ല. പിന്നീട് ഏകേദശം അഞ്ചരയോടെ ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. പിന്നാലെ നാടറിഞ്ഞത് ബിനീഷിന്‍റെയും കുടുംബത്തിന്‍റെയും ദാരുണമായ മരണവാര്‍ത്തയായിരുന്നു. തൊട്ടടുത്തുള്ള ഇരുനില വീടിന്‍റെ മുകളിലത്തെ നിലയ്ക്കു തീപിടിച്ചതും ഒരു കുടുംബത്തിലെ 4 പേർ വെന്തുമരിച്ചതിന്‍റെയും ഞെട്ടലിലാണ് നാട്ടുകാർ. നാട്ടുകാർ ഏറെ പരിശ്രമിച്ചെങ്കിലും ഫയർഫോഴ്സ് എത്തിയശേഷമാണ് തീയണച്ചത്.

മുറിയിൽ കട്ടിലിന്‍റെ രണ്ടറ്റത്ത് കത്തിക്കരിഞ്ഞ നിലയിലാണ് ബിനീഷിന്‍റെയും ഭാര്യ അനുവിന്‍റെയും മൃതദേഹം കണ്ടെത്തിയത്. കുട്ടികൾ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തിയതു വാതിലിന് സമീപവും. തീ ആളിപടർന്നപ്പോള്‍ കുട്ടികൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചിട്ടുണ്ടാവുമെന്ന് കണക്കാക്കപ്പെടുന്നു. മുകളിലെ മുറിയിൽ മാത്രം എങ്ങനെ വലിയ രീതിയിൽ തീപിടിച്ചെന്നും അതെങ്ങനെ ആളിപടർന്നെന്നും അന്വേഷണസംഘം വിശദമായി പരിശോധിക്കുന്നുണ്ട്.

14 വർഷം മുൻപായിരുന്നുബിനീഷിന്‍റെയും അനുവിന്‍റെയും വിവാഹം. ഏറെ സന്തോഷകരമായ ജീവിതമാണ് ഇരുവരും നയിച്ചത്. അനു അങ്കമാലിയിൽ തന്നെയുള്ളൊരു സ്വകാര്യ ആശുപത്രിയിലെ ലബോറട്ടറി അധ്യാപികയായിരുന്നു. പ്രായാധിക്യമായ അസുഖത്തെ തുടർന്ന് ഒരു വർഷം മുൻപാണ് ബിനീഷിന്‍റെ പിതാവ് മരിച്ചത്. അമ്മയ്ക്കും പ്രായാധിക്യത്തെ തുടർന്നുള്ള അസുഖങ്ങളുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com