ലാവലിന്‍ കേസിൽ പിണറായിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ; ദുരൂഹം

2008 ൽ ലാവലിൻ കേസന്വേഷിച്ച് ആർ. മോഹനൻ 2016 മുതൽ മുഖ്യമന്ത്രിയുടെ പേഴിസണൽ സ്റ്റാഫിലുണ്ട്
Shone George
Shone George
Updated on

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആരോപണവുമായി ഷോൺ ജോർജ്. ലാവലിൻ കേസിൽ ക്ലീൻചിറ്റ് നൽകിയ ആദായ നികുതി വകുപ്പ് ഉന്നത ഉദ്യോഗസ്ഥൻ വിരമിച്ചതിനു ശേഷം മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിൽ പ്രമുഖ സ്ഥാനത്തുള്ളത് ദുരൂഹമാണെന്ന് ഷോൺ ജോർജ് ആരോപിച്ചു. ആർ. മോഹനൻ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുള്ളത് ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാര സ്മരണയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പരാതി നൽകുമെന്നും ഷോൺ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

2008 ൽ ലാവലിൻ കേസന്വേഷിച്ച് ആർ. മോഹനൻ 2016 മുതൽ മുഖ്യമന്ത്രിയുടെ പേഴിസണൽ സ്റ്റാഫിലുണ്ട്. ലാവലിനിൽ കിട്ടിയ കമ്മീഷൻ തുക സിംഗപ്പൂരിലെ കമല ഇന്‍റർനാഷണലിൽ നിക്ഷേപിച്ചു എന്നതിനെ പറ്റി ആയിരുന്നു ആർ. മോഹൻ അന്വേഷിച്ചത്.പിന്നീട് കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു എന്നും ഷോണ്‍ വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com