ഷോർട്ട് വീഡിയോ മത്സരം

ജില്ലയില്‍ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നതാണ് വിഷയം
ഷോർട്ട് വീഡിയോ മത്സരം

കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും കോളേജ് വിദ്യാർത്ഥികൾക്കും ഷോർട്ട് വീഡിയോ മത്സരം സംഘടിപ്പിക്കുന്നു.

ജില്ലയില്‍ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ എന്നതാണ് വിഷയം. സൃഷ്ടികൾ രണ്ട് മുതൽ അഞ്ച് മിനുട്ട് വരെ ദൈർഘ്യമുള്ളതാവണം. തെരഞ്ഞെടുക്കപ്പെടുന്ന വിഡിയോകൾ മേള നടക്കുന്ന വേദിയിലും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ സാമൂഹ്യ മാധ്യമ പേജുകളിലും പ്രദർശിപ്പിക്കും. എച്ച്.ഡി മികവിൽ എം.പി 4 ഫോർമാറ്റിലുള്ള വിഡിയോകൾ ഡി.വി.ഡി/പെൻഡ്രൈവിലാക്കി 'ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കോഴിക്കോട് - 673020' എന്ന വിലാസത്തിൽ ഏപ്രിൽ മുപ്പതിന് മുൻപായി ലഭിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370225.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com