വയനാട് ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ദീഖ് എംഎൽഎക്കെതിരേ കൂവി വിളി; പരാതി നൽകി ദുരന്തബാധിതര്‍

ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം പൊലീസിൽ പരാതി നൽകിയത്
shouting against t siddique mla during wayanad township inauguration disaster victims files complaint

ടി. സിദ്ദീഖ്

Updated on

കല്‍പ്പറ്റ: വയനാട് ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പ് ഉദ്ഘാടന വേദിയിൽ ടി. സിദ്ദീഖ് എംഎൽഎ സംസാരിക്കവേ സിപിഎം പ്രവർത്തകർ കൂവി വിളിച്ച സംഭവത്തിൽ പരാതിയുമായി ദുരന്തബാധിതര്‍.

ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം പൊലീസിൽ പരാതി നൽകിയത്. എംഎൽഎയെ കൂവി വിളിച്ച് അപമാനിച്ചതിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തണമെന്നുമാണ് ആവശ്യം.

പരിപാടി അലങ്കോലമാക്കാൻ ശ്രമിച്ചത് മനുഷ്യത്വത്തിന് നിരക്കാത്ത നടപടിയാണ്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കണം. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയിക്കുന്നുവെന്നും സംഘടന ആരോപിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com