

വി. ശിവൻകുട്ടി
കണ്ണൂർ: പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിൽ പ്രതിഷേധിച്ച് വിദ‍്യാഭ‍്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ കോലം കത്തിച്ച സംഭവത്തിൽ രണ്ടു പേർക്കെതിരേ നടപടിയുമായി സിപിഐ.
എഐവൈഎഫ് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കെ.വി. രജീഷ്, ജില്ലാ സെക്രട്ടറി സാഗർ കെവി എന്നിവർക്കാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. സിപിഐ ജില്ലാ എക്സിക‍്യൂട്ടീവിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അതേസമയം, പിഎം ശ്രീക്കെതിരേ നടത്തിയ പ്രതിഷേധത്തിൽ കഴിഞ്ഞ ദിവസം എഐവൈഎഫ് ഖേദ പ്രകടനം നടത്തിയിരുന്നു.
