അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തി, മാധ്യമങ്ങൾക്കും നോട്ടീസ്; വിശദീകരണം നൽകിയില്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കും

15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്
അനുമതിയില്ലാതെ ദൃശ്യങ്ങൾ പകർത്തി, മാധ്യമങ്ങൾക്കും നോട്ടീസ്; വിശദീകരണം നൽകിയില്ലെങ്കിൽ  നിയമസഭാ പാസ് റദ്ദാക്കും
Updated on

തിരുവനന്തപുരം : നിയമസഭയിൽ സ്പീക്കറുടെ ഓഫീസിനു മുന്നിലെ സംഘർഷത്തിൽ മാധ്യമങ്ങൾക്കും നോട്ടീസയച്ച് സ്പീക്കറുടെ ഓഫീസ്. അതീവ സുരക്ഷ മേഖലയിൽ അനുവാദമില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ചാണ് നടപടി.15 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്നും ഇല്ലെങ്കിൽ നിയമസഭാ പാസ് റദ്ദാക്കുമെന്നുമാണ് നോട്ടീസിലെ മുന്നറിയിപ്പ്.

അടുത്തിടെ അനുമതി ഇല്ലാതെ ദൃശ്യം പകർത്തിയെന്നാരോപിച്ച് എംഎൽഎമാരുടെ പിഎമാർക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. കാരണം ബോധിപ്പിച്ചില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സ്പീക്കറുടെ ഓഫീസ് നൽകിയ കത്തിലെ മുന്നറിയിപ്പ് . പിന്നാലെയാണ് മാധ്യമങ്ങൾക്കും നോട്ടീസ് അയച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com