ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 14 ഷട്ടറുകള്‍ ഉയര്‍ത്തി; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

12 ഷട്ടറുകള്‍ അഞ്ച് മീറ്റര്‍ വീതവും 2 എണ്ണം ആറു മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്
shutters of the Bhoothathankettu dam raised

ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ 14 ഷട്ടറുകള്‍ ഉയര്‍ത്തി; പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

Updated on

കോതമംഗലം: കനത്ത മഴയെ തുടർന്ന് ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. റിസര്‍വോയറിലെ ജലനിരപ്പ് സുരക്ഷിതമായ അളവില്‍ നിലനിര്‍ത്തുന്നതിനായി 14 ഷട്ടറുകളാണ് ഉയർത്തിയത്. 12 ഷട്ടറുകള്‍ അഞ്ച് മീറ്റര്‍ വീതവും 2 എണ്ണം ആറു മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത് .

ഭൂതത്താന്‍കെട്ട് ബാരേജില്‍ നിന്ന് വെള്ളം ഒഴുകിയെത്താന്‍ സാധ്യതയുള്ളതിനാല്‍ പെരിയാറിന്റെ തീര പ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് പെരിയാര്‍ വാലി ഇറിഗേഷന്‍ പ്രൊജക്ട് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

logo
Metro Vaartha
www.metrovaartha.com