മദ‍്യപിച്ച് ബഹളമുണ്ടാക്കി; ശബരിമല ഡ‍്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു

എംഎസ്പി ക‍്യംപിലെ എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്
SI sent back after creating ruckus while drunk on Sabarimala duty
മദ‍്യപിച്ച് ബഹളമുണ്ടാക്കി; ശബരിമല ഡ‍്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു
Updated on

പത്തനംതിട്ട: മദ‍്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് ശബരിമല ഡ‍്യൂട്ടിക്കെത്തിയ എസ്ഐയെ തിരിച്ചയച്ചു. എംഎസ്പി ക‍്യംപിലെ എസ്ഐ പത്മകുമാറിനെയാണ് തിരിച്ചയച്ചത്. വെള്ളിയാഴ്ച രാത്രി 12 മണിയോടെ പത്തനംതിട്ട നിലയ്ക്കലായിരുന്നു സംഭവം. മദ‍്യപിച്ച് ഒരാൾ ബഹളമുണ്ടാക്കുന്നുവെന്ന് വെള്ളിയാഴ്ച രാത്രിയോടെ ഹോട്ടൽ ജീവനക്കാരാണ് പൊലീസിനെ വിളിച്ചറിയിച്ചത്.

പിന്നാലെ പൊലീസ് സ്ഥലത്തെത്തുകയും എസ്ഐയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ എസ്ഐയെ വൈധ‍്യപരിശോധനയ്ക്ക് വിധേയനാക്കി. വൈദ‍്യ പരിശോധനയിൽ മദ‍്യപിച്ചതായി കണ്ടെത്തിയതോടെയാണ് ഇയാളെ രാത്രി തന്നെ ഡൂട്ടിയിൽ നിന്ന് ഒഴിവാക്കി മടക്കി അയച്ചത്. സംഭവത്തിൽ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com