മലയാള ഭാഷ ബില്ലുമായി മുന്നോട്ടു പോകരുത്; മുഖ‍്യമന്ത്രിക്ക് കത്തയച്ച് സിദ്ധാരാമയ്യ

ബില്ലുമായി മുന്നോട്ടു പോകുന്ന പക്ഷം നിയമപരമായി നേരിടുമെന്ന് സിദ്ധാരാമയ്യ വ‍്യക്തമാക്കി
siddaramaiah writes to cm pinarayi vijayan in malayalam language bill

സിദ്ധാരാമയ്യ, പിണറായി വിജയൻ

Updated on

ബെംഗളൂരു: കേരള നിയമസഭാ അടുത്തിടെ പാസാക്കിയ മലയാള ഭാഷ ബില്ലുമായി മുന്നോട്ടു പോകരുതെന്ന് ആവശ‍്യപ്പെട്ട് കർണാടക മുഖ‍്യമന്ത്രി സിദ്ധാരാമയ്യ മുഖ‍്യമന്ത്രി പിണറായി വിജയന് കത്തയച്ചു. ബില്ലുമായി മുന്നോട്ടു പോകുന്ന പക്ഷം നിയമപരമായി നേരിടുമെന്ന് സിദ്ധാരാമയ്യ വ‍്യക്തമാക്കി.

കാസർഗോഡിലുള്ള ഭാഷാ ന‍്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നു കയറ്റമാണ് ബിൽ എന്നാണ് കർണാടകത്തിന്‍റെ വാദം. അതേസമയം, ബിൽ ജനാധിപത‍്യ വിരുദ്ധമാണെന്ന് രാജ്മോഹൻ ഉണ്ണിതാനും ബുൾഡോസർ രാജിൽ വീട് തകർത്ത സംഭവത്തിൽ കേരളം പ്രതികരിച്ചതിന്‍റെ പ്രതികരണമാണിതെന്ന് മന്ത്രി എം.ബി. രാജേഷും പറഞ്ഞു. സിദ്ധാരാമയ്യ പ്രസ്താവന തിരുത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com