അന്വേഷണം അട്ടിമറിക്കാൻ സർക്കാർ ശ്രമം, അന്വേഷണം വേഗത്തിലാക്കാൻ ഇടപെടണം'; സിദ്ധാർഥന്‍റെ പിതാവ് ഹൈക്കോടതിയിൽ

സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്‍റെ ഭാഗത്തു നിന്നും ബോധപൂർവമായ ശ്രമം നടന്നെന്നും ജയപ്രകാശ് ഹർജിയിൽ ആരോപിക്കുന്നു
JS Sidharthan
JS Sidharthan file

കൊച്ചി: സിദ്ധാർഥന്‍റെ മരണത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച സിബിഐ അന്വേഷണം വൈകുന്നതിനെതിരേ പിതാവ് ജയപ്രകാശ് ഹൈക്കോടിയെ സമീപിച്ചു. അന്വേഷണം വേഗത്തിലാക്കാൻ നിർദേശം നൽകണമെന്നുമാണ് കോടതിയിൽ നൽകിയ ഹർജിയിൽ ജയപ്രകാശ് ആവശ്യപ്പെടുന്നത്.

സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്‍റെ ഭാഗത്തു നിന്നും ബോധപൂർവമായ ശ്രമം നടന്നെന്നും ജയപ്രകാശ് ഹർജിയിൽ ആരോപിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സിബിഐ എന്നിവരാണ് ഹര്‍ജിയിലെ എതിർ കക്ഷികൾ. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com