സിദ്ധാർഥന്‍റെ മരണം: പ്രതികളായ വിദ്യാർഥികൾക്ക് പഠനം തുടരാൻ അനുമതി

വെറ്ററിനറി സർവകലാശാലയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.
Siddharth murder case Accused students allowed to continue study
സിദ്ധാർഥന്‍റെ മരണം: പ്രതികളായ വിദ്യാർഥികൾക്ക് പഠനം തുടരാൻ അനുമതിfile image
Updated on

കൊച്ചി: പൂക്കോട് സർവകലാശാലാ വിദ‍്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ‍്യാർഥികൾക്ക് പഠനം തുടരാൻ അനുമതി. ഹൈക്കോടതി സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവച്ചു.

വെറ്ററിനറി സർവകലാശാലയുടെ മണ്ണുത്തി ക്യാമ്പസിൽ പഠനം തുടരാമെന്നും തുടർ പഠനത്തിന് പ്രതികളായ വിദ്യാർത്ഥികളുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാനും കോടതിയുടെ നിർദ്ദേശം നൽകുകയായിരുന്നു. പ്രതികളെ മണ്ണുത്തി ക‍്യാംപസിലേക്ക് മാറ്റാനും പരീക്ഷാ ഫീസ് സ്വീകരിക്കാനും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ‌ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന വെറ്ററിനറി സർവകലാശാലയുടെ ഹർജി ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com