സിദ്ധാർത്ഥന്‍റെ മരണം; സർവകലാശാല മുൻ ഡീൻ എം.കെ. നാരായണന് തരം താഴ്ത്തലോട് കൂടി സ്ഥലം മാറ്റം

നാരായണനെ തരം താഴ്ത്താനും 3 കൊല്ലത്തേക്ക് ഭരണപരമായ ചുമതലകൾ നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്
Siddharths death former university dean MK Narayanan transferred with demotion

സിദ്ധാർഥൻ

Updated on

കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല ഡീൻ ആയിരുന്ന എം.കെ. നാരായണന് തരം താഴ്ത്തലോട് കൂടി സ്ഥലം മാറ്റം. സിദ്ധാർത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി.അസിസ്റ്റന്‍റ് വാർഡൻ കാന്തനാഥനെയും സ്ഥലം മാറ്റി. അദ്ദേഹത്തിന്‍റെ രണ്ടു വർഷത്തെ പ്രമോഷനും തടഞ്ഞുകൊണ്ടാണ് ഉത്തരവ്.

ഇരുവരുടെയും വാദം കേട്ട ശേഷമാണ് നടപടി. നാരായണനെ തരം താഴ്ത്താനും 3 കൊല്ലത്തേക്ക് ഭരണപരമായ ചുമതലകൾ നല്‍കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്. ബോർഡ് ഓഫ് മാനേജ്മെന്‍റ് ശിക്ഷാനടപടികള്‍ തീരുമാനിച്ച് ഇരുവരുടെയും മറുപടി സമർപ്പിക്കാൻ സമയം നല്‍കിയിരുന്നു. ഇത് ലഭിച്ചതിന് പിന്നാലെയാണ് ശിക്ഷ നടപടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com