സിദ്ധാർത്ഥന്‍റെ മരണം: സർവകലാശാല മുൻ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഗവർണർ

ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം സർവകലാശാല വിസി ക്ക് കൈമാറിയിട്ടുണ്ട്
Siddharth's death: Governor ready to take drastic action
സിദ്ധാർത്ഥന്‍റെ മരണം: സർവകലാശാല മുൻ വിസിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഗവർണർfile
Updated on

കോഴിക്കോട്: പൂക്കോട് വെറ്റിനറി സർവകലാശാല വിദ‍്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല മുൻ വൈസ് ചാൻസിലർ എം ആർ ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. 30 ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം.

ഇതിനുപുറമെ സിദ്ധാർഥന്‍റെ മരണത്തെ തുടർന്ന് സസ്‌പെൻഷനിലായ മുൻ ഡീൻ എം കെ നാരായണനും അസിസ്റ്റന്‍റ് വാർഡൻ ഡോ. ആർ കാന്തനാഥനും ഗുരുതര വീഴ്ച്ച പറ്റിയെന്നാണ് കണ്ടെത്തൽ. ഇവർകെതിരെ ശക്തമായ നടപടിയുണ്ടായേക്കും.

ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം സർവകലാശാല വിസി ക്ക് കൈമാറിയിട്ടുണ്ട്. 45 ദിവസത്തിനകം എന്ത് നടപടിയെടുത്തു എന്ന് അറിയിക്കാനാണ് നിർദേശം. റിപ്പോർട്ടിലെ ഉള്ളടക്കം പരിശോധിക്കാൻ നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com