
കൊച്ചി: പൂക്കോട് സർവകലാശാലാ വിദ‍്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ‍്യാർഥികളുടെ പരീക്ഷാ ഫീസ് സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പ്രതികളെ മണ്ണുത്തി ക‍്യാംപസിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടിരുന്നു. ക‍്യാംപസിലേക്ക് മാറ്റുമ്പോൾ അനുവദനീയമായതിനെക്കാൾ അധികം വിദ‍്യാർഥികൾ വരുന്ന സാഹചര‍്യം ചൂണ്ടിക്കാട്ടിയുള്ള സർവകലാശാലയുടെ ഹർജിയിലാണ് ഹൈക്കോടതി നിർദേശം.
ഇങ്ങനെ വിദ‍്യാർഥികൾ വരുന്നത് സാങ്കേതിക പ്രശ്നങ്ങൾക്കിടയാക്കുന്നതിനാൽ വ‍്യക്തത തേടിയാണ് സർവകലാശാല ഹർജി നൽകിയത്. പരീക്ഷാ ഫീസ് ഈടാക്കുന്ന കാര‍്യത്തിലടക്കം വ‍്യക്തത തേടിയിരുന്നു. ജനുവരി 28ന് ഹർജി വീണ്ടും പരിഗണിക്കും.
പ്രതികളായ വിദ‍്യാർഥികളെ ഡീബാർ ചെയ്ത സർവകലാശാലാ നടപടി ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. മൂന്ന് വർഷത്തെ അഡ്മിഷൻ വിലക്കും ഹൈക്കോടതി റദ്ദാക്കി.