Siddiq has not misbehaved; Don't spread false propaganda: Asha Sarath
സിദ്ദിഖ് മോശമായി പെരുമാറിയിട്ടില്ല; കള്ളപ്രചാരണങ്ങൾ നടത്തരുത്: ആശ ശരത്

സിദ്ദിഖ് മോശമായി പെരുമാറിയിട്ടില്ല; കള്ളപ്രചാരണങ്ങൾ നടത്തരുത്: ആശ ശരത്

കലാരംഗത്തു തന്‍റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖ് എന്നും ആശ ശരത്
Published on

കൊച്ചി: ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ സിദ്ദിഖ് തന്നോട് മോശമായി പെരുമാറി എന്ന രീതിയിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്ന് നടി ആശ ശരത്. കലാരംഗത്ത് തന്‍റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖെന്നും അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ തനിക്ക് ഇത് വരെ നേരിടേണ്ടി വന്നിട്ടില്ലെന്നും ആശാ ശരത്. ദയവു ചെയ്ത് ‌ ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് ,അഭ്യർത്ഥിക്കുന്നുവെന്നും ആശാ ശരത് അഭ്യർഥിച്ചു.

കലയോട് ആഭിമുഖ്യവും കഴിവും ഉള്ള ഏതൊരാൾക്കും സമാധാനവും സന്തോഷവും ഉള്ള ഒരു അന്തരീക്ഷത്തിൽ തന്‍റെ ജോലി ചെയ്യാനുള്ള ഒരു സാഹചര്യം ഉണ്ടാകണം. അതിനു സർക്കാരും ഈ നാട്ടിലെ കലാസ്നേഹികളും ഒത്തൊരുമിച്ചു പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്ന സിനിമാ രംഗത്തെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു തന്‍റെ പേരും പരാമർശിച്ചു കണ്ടതുകൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നത്. അതിലെ സത്യാവസ്ഥ എല്ലാവരെയും അറിയിക്കാൻ ആഗ്രഹിക്കുന്നു. സിദ്ദിഖ് ദൃശ്യം സിനിമയുടെ ചിത്രീകരണ വേളയിൽ തന്നോട് മോശമായി പെരുമാറി എന്നൊരു പ്രചാരണം ചിലർ തന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി.

കലാരംഗത്തു എന്‍റെ ഒരു നല്ല സഹപ്രവർത്തകനും അതുപൊലെ ഒരു നല്ല സുഹൃത്തുമാണ് സിദ്ദിഖ്. അദ്ദേഹത്തിൽ നിന്നും മോശമായതായോ വിഷമമുണ്ടാക്കുന്നതോ ആയ ഒരു വാക്കോ പ്രവർത്തിയോ തനിക്ക് ഇതേവരെ നേരിടേണ്ടി വന്നിട്ടില്ല. ദയവു ചെയ്ത് ഇത്തരം കള്ളപ്രചാരണങ്ങൾ നടത്തരുത് എന്ന് അത് ചെയ്യുന്നവരോട് അഭ്യർഥിക്കുന്നു- ആശ എഴുതി.

logo
Metro Vaartha
www.metrovaartha.com