ബലാത്സംഗ കേസ്; നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി

നർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മിഷണർ രാവിലെ 10 മണിക്ക് ഹാജരാവാൻ സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു
siddique appears before sit in thiruvananthapuram
ബലാത്സംഗ കേസ്; നടൻ സിദ്ദിഖ് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിfile
Updated on

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരായി നടൻ സിദ്ദിഖ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലാണ് സിദ്ദിഖ് ഹാജരായത്. നർക്കോട്ടിക് സെൽ അസിസ്റ്റന്‍റ് കമ്മിഷണർ രാവിലെ 10 മണിക്ക് ഹാജരാവാൻ സിദ്ദിഖിന് നോട്ടീസ് നൽകിയിരുന്നു.

കേസിൽ സിദ്ദിഖിന് സുപ്രീംകോടതി രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ്യം നൽകിയിരുന്നു.നടന്റെ മുൻകൂർ ജാമ്യഹർജിയിൽ ഈ മാസം 22ന് സുപ്രീം കോടതി വിശദവാദം കേൾക്കാനിരിക്കെയാണ് ചോദ്യം ചെയ്യലിന് ഹജരാവാൻ നോട്ടീസ് നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com