സിദ്ദിഖ് കാപ്പന് തിരിച്ചടി; വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹർജി തള്ളി

യു എ പിഎ കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന് ഇ ഡി കേസ് കാരണം പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല
സിദ്ദിഖ് കാപ്പന് തിരിച്ചടി; വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ പ്രതിയായ ഇ ഡി കേസിൽ വിചാരണ യുപിയിൽ തന്നെ നടത്തും. കേസിന്‍റെ വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന ഹർജി സുപ്രീംകോടതി തള്ളി. കേസിലെ ഒന്നാംപ്രതി റൗഫ് ഷെരീഫാണ് വിചാരണ കേരളത്തിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.

യു എ പിഎ കേസിൽ കഴിഞ്ഞ സെപ്റ്റംബറിൽ ജാമ്യം ലഭിച്ച സിദ്ദിഖ് കാപ്പന് ഇ ഡി കേസ് കാരണം പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഡിസംബറിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും നടപടിക്രമങ്ങളിൽ പൂർത്തിയാക്കി ജയിൽമോചിതനായത് ഈ വർഷം ഫെബ്രുവരിയിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com