സിദ്ധാർഥന്‍റെ മരണം: 2 പേർ കൂടി പിടിയിൽ

പിടിയിലായത് മർദനത്തിലും ​ഗൂഢാലോചനയിലും പങ്കാളികളായവർ
sidharth murder case updates
sidharth murder case updates

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളെജ് വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ പങ്കുള്ള 2 പേർ കൂടി പിടിയിൽ. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. സിദ്ധാർഥനെ മർദ്ദിച്ചതിലും ​ഗൂഢാലോചനയിലും ഇവരും പങ്കാളികളാണെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്നും കേസിലെ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു.

അതേസമയം, സിദ്ധാർഥന്‍റെ പിതാവ് ജയപ്രകാശ് ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉറപ്പു നൽകിയതായും ജയപ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തുടർന്ന് സിബിഐ അന്വേഷണമാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com