സിദ്ധാർഥന്‍റെ മരണം; എഫ്ഐആർ സമർപ്പിച്ച് സിബിഐ

മൂന്നു ദിവസം മുൻപാണ് സിബിഐ സംഘം കേസ് ഏറ്റെടുത്ത് കേരളത്തിലേക്കെത്തുന്നത്
sidharth
sidharthfile

കൽപ്പറ്റ: കൽപ്പറ്റ വെറ്ററിനറി കോളെജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്‍റെ മരണത്തിൽ എഫ്ഐആർ സമർപ്പിച്ച് സിബിഐ. കൽപ്പറ്റ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് എഫ്ഐആർ സമർപ്പിച്ചത്. കേസിൽ 20 പ്രതികൾക്ക് പുറമേ കൂടുതൽ പ്രതചികൾ ഉണ്ടാവുമെന്നും എഫ്ഐആറിൽ പരാമർശമുണ്ട്.

മൂന്നു ദിവസം മുൻപാണ് സിബിഐ സംഘം കേസ് ഏറ്റെടുത്ത് കേരളത്തിലേക്കെത്തുന്നത്. 4 സിബിഐ ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയുമായി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു.

സിബിഐ അന്വേഷണം വൈകിപ്പിക്കുന്നെന്നു കാട്ടി സിദ്ധാർഥന്‍റെ പിതാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പിന്നാലെ കേസ് സിബിഐക്ക് വിട്ട് അടിയന്തരമായി വിജ്ഞാപനമിറക്കാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെടുകയുമായിരുന്നു. പിന്നാലെയാണ് സിബിഐ സംഘം കേസ് ഏറ്റെടുത്ത് കേരളത്തിലേക്കെത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com