സിദ്ധാർഥന്‍റെ മരണം; പ്രതികളായ വിദ‍്യാർഥികളെ ഡീബാർ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി

വിദ‍്യാർഥികൾക്കുള്ള മൂന്ന് വർഷത്തെ അഡ്മിഷൻ വിലക്കും ഹൈക്കോടതി റദ്ദാക്കി
Siddharth's death; High Court quashes action against accused students
സിദ്ധാർഥന്‍റെ മരണം; പ്രതികളായ വിദ‍്യാർഥികളെ ഡീബാർ ചെയ്ത് നടപടി ഹൈക്കോടതി റദ്ദാക്കി
Updated on

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി സർവകലാശാല വിദ‍്യാർഥിയായിരുന്ന ജെ.എസ്. സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ വിദ‍്യാർഥികളെ ഡീബാർ ചെയ്ത് സർവകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി. വിദ‍്യാർഥികൾക്കുള്ള മൂന്ന് വർഷത്തെ അഡ്മിഷൻ വിലക്കും ഹൈക്കോടതി റദ്ദാക്കി. പുതിയ അന്വേഷണം നടത്താൻ സർവകലാശാല ആന്‍റി റാഗിംഗ് സ്ക്വാഡിന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.

അന്വേഷണം പൂർത്തിയാകുന്നതുവരെ പഠനം തുടരാനും പ്രതിയായ വിദ‍്യാർഥികൾക്ക് അവസരം നൽകാനും നാല് മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനും സർവകലാശാലയ്ക്ക് നിർദേശം നൽകി. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള സർവകലാശാല നടപടി റദ്ദാക്കണമെന്ന ആവശ‍്യവുമായി പ്രതികളായ വിദ‍്യാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് ഇത് അംഗീകരിച്ചുകൊണ്ടാണ് നിലവിലെ കോടതി നടപടി.

കഴിഞ്ഞ ഫെബ്രുവരി 18 നായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ സിദ്ധാർഥനെ കണ്ടെത്തിയത്. മരണത്തിന് മുൻപ് സീനിയർ വിദ‍്യാർഥികൾ സിദ്ധാർഥനെ മർദിച്ചതായും പരസ‍്യ വിചാരണ നടത്തിയതായും ആരോപണമുയർന്നിരുന്നു.

ക്ലാസിലെ വിദ‍്യാർഥിനിയോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് സിദ്ധാർഥനെ മർദിച്ചത്. ഇതിൽ മനംനൊന്ത് ആത്മഹത‍്യ ചെയ്തുവെന്നായിരുന്നു കേസ്. സംഭവത്തിൽ 12 വിദ‍്യാർഥികളെ അറസ്റ്റ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com