വീണ്ടും വിപ്ലവ ഗാനം ആലപിച്ച് ഗായകൻ അലോഷി; പരാതി നൽകി കോൺഗ്രസ്

ആറ്റിങ്ങലിലെ ഇണ്ടിളയപ്പൻ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗസൽ പരിപാടിക്കിടെയായിരുന്നു അലോഷി വിപ്ലവ ഗാനം ആലപിച്ചത്
Singer Aloshi sings revolutionary song again in temple festival; Congress files complaint

അലോഷി ആദം

Updated on

തിരുവനന്തപുരം: ക്ഷേത്രോത്സവത്തിനിടെ വീണ്ടും വിപ്ലവ ഗാനം ആലപിച്ച് ഗായകൻ അലോഷി ആദം. ആറ്റിങ്ങലിലെ ഇണ്ടിളയപ്പൻ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള ഗസൽ പരിപാടിക്കിടെയായിരുന്നു വിപ്ലവ ഗാനം ആലപിച്ചത്.

സംഭവത്തിൽ നടപടിയെടുക്കണമെന്ന് ആവശ‍്യപ്പെട്ട് ആറ്റിങ്ങൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പരാതി നൽകി. ആറ്റിങ്ങൽ പൊലീസിലും റൂറൽ എസ്പിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ മാർച്ചിൽ കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ അലോഷി വിപ്ലവ ഗാനം ആലപിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.

തുടർന്ന് കടയ്ക്കൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് പരാതി നൽകുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ അലേഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വിപ്ലവ ഗാനം ആലപിച്ചിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com