എസ്ഐആർ അന്തിമ പട്ടിക ശനിയാഴ്ച;53,229 പേർ പുറത്താകും

മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഒഴിവാക്കപ്പെട്ടത്
SIR final list on Saturday

എസ്ഐആർ അന്തിമ പട്ടിക ശനിയാഴ്ച

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായി അന്തിമ വോട്ടർപട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ. 53,229 പേരാണ് അന്തിമ പട്ടികയിൽ ഒഴിവാക്കപ്പെടുക. മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഒഴിവാക്കപ്പെടുന്നത്.

ആകെ 2,69,53,644 വോട്ടർമാരാണ് പുതിയ പട്ടികയിലുണ്ടാവുക. പുരുഷന്മാർ-1,31,26,048, സ്ത്രീകൾ -1,38,27,319 , ട്രാൻസ് ജെൻഡർമാർ-277, പ്രവാസികൾ-2,23,558 എന്നിങ്ങനെയാണ് പട്ടികയിൽ ഉൾപ്പെട്ടവരുടെ കണക്ക്. 4,24,518 പുതിയ വോട്ടർമാരും അന്തിമ പട്ടികയിലുണ്ടാകും.

ഡിസംബറിലാണ് എസ്ഐആർ കരട് പട്ടിക സംസ്ഥാനത്ത് പ്രസിദ്ധീകരിച്ചത്. കരട് വോട്ടർ പട്ടികയിന്മേൽ പരാതികൾ സ്വീകരിക്കുകയും ഹിയറിങ് നടപടികൾ പൂർത്തിയാക്കിയതിനും ശേഷമാണ് അന്തിമ പട്ടിക തയ്യാറാക്കിയത്. ഡിസംബറിൽ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 2,54,42,352 വോട്ടർമാരാണുണ്ടായിരുന്നത്. 24,08 ലക്ഷം പേർ പട്ടികയിൽ നിന്ന് പുറത്തായതായിരുന്നു. 2,78,50,856 ആയിരുന്നു കരട് പട്ടികയിലെ ആകെ വോട്ടർമാർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com