എസ്ഐആറിനെതിരായ ഹർജികൾ ; സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും

ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു
ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു

സുപ്രീംകോടതി വെള്ളിയാഴ്ച വാദം കേൾക്കും

Updated on

ന്യൂഡൽഹി: കേരളത്തിലെ എസ്ഐആറിനെതിരേ നൽകിയ ഒരുകൂട്ടം ഹര്‍ജികളിൽ സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും. ഹര്‍ജികള്‍ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

കേരളത്തിലെ എസ്ഐആര്‍ നടപടികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍, മുസ്ലിം ലീഗ്, സിപിഎം അടക്കമുള്ളവര്‍ ഹര്‍ജി നൽകിയിരുന്നു. ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്നാണ് വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചായിരിക്കും കേസ് പരിഗണിക്കുക. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ പ്രതിസന്ധിയിലാണെന്ന് ലീഗ് അഭിഭാഷകൻ ഹാരിസ് ബീരാൻ വാദിച്ചു. എസ്ഐആറിന്‍റെ അടിയന്തര സാഹചര്യം മനസിലാക്കി വെള്ളിയാഴ്ച കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിക്കുകയായിരുന്നുവെന്നു. പ്രവാസികള്‍ക്ക് വോട്ട് പോകുന്ന സാഹചര്യം, ബിഎൽഒയുടെ ആത്മഹത്യയടക്കം ഹര്‍ജിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com