മലപ്പുറത്ത് എസ്ഐആർ കരട് പട്ടികയിൽ നിന്ന് നൂറുകണക്കിന് പേർ‌ പുറത്ത്; പരാതിയുമായി ജനപ്രതിനിധികൾ

ബിഎൽഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയിൽ‌ നിന്ന് പുറത്താകാൻ കാരണമെന്നാണ് ആരോപണം
SIR malapauram draft published, more than 100 people rejected

മലപ്പുറത്ത് എസ്ഐആർ കരട് പട്ടികയിൽ നിന്ന് നൂറുകണക്കിന് പേർ‌ പുറത്ത്

Updated on

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഇടങ്ങളിൽ നിന്ന് നൂറുകണക്കിനാളുകൾ എസ്ഐആർ കരട് പട്ടികയിൽ നിന്ന് പുറത്തായി. മൂർക്കനാട് പഞ്ചായത്തിലെ കുളത്തൂർ കുറുപ്പത്താലിലെ 205 ആം ബൂത്തിൽ നിന്ന് 500 ലധികം പേരാണ് പുറത്തായത്. തിരുന്നാവായ പഞ്ചായത്തിലെ അജിതപ്പടിയിലെ 181 ആം ബൂത്തിലെ 538 പേരും തൃപ്പങ്ങോട് പഞ്ചായത്തിലെ പെരിന്തല്ലൂർ 62 ആം ബൂത്തിൽ 298 പേരും പുറത്തായി. ബിഎൽഒമാരുടെ അനാസ്ഥയാണ് കരട് പട്ടികയിൽ‌ നിന്ന് പുറത്താകാൻ കാരണമെന്നാണ് ആരോപണം.

പുറത്തായവരോട് ജനുവരി 14ന് ഹിയറിങ്ങിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്

കോഴിക്കോട് കുറ്റ്യാടി പഞ്ചായത്തിലും സമാനമായ സംഭവം നടന്നിരുന്നു. ബിഎൽഒയുടെ അശ്രദ്ധയായിരുന്നു ഇതിന് കാരണം. ഇതേതുടർന്ന് ദൂരേസ്ഥലങ്ങളിൽ നിന്ന് പോലും ഹിയറിങ്ങിനായി ആളുകൾ തിരികെ വരേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതേതുടർന്ന് ബിഎൽഒക്കെതിരേ ആളുകൾ ജില്ലാകളക്റ്റർക്ക് പരാതി നൽകിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com