വിരമിക്കൽ തിരക്ക്; സർക്കാരിനു മുന്നിൽ ഹാജരാകാതെ സിസ തോമസ്

സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് ഹയറിങ് നടത്താൻ തീരുമാനിച്ചത്
വിരമിക്കൽ തിരക്ക്; സർക്കാരിനു മുന്നിൽ ഹാജരാകാതെ സിസ തോമസ്
Updated on

തിരുവനന്തപുരം: കെടിയു താത്കാലിക വിസി സിസ തോമസ് ഇന്ന് സർക്കാരിനു മുന്നിൽ ഹാജരായില്ല. സർവ്വീസിൽ നിന്നും വിരമിക്കുന്ന ദിവസം ആയതിനാൽ നേരിട്ട് ഹാജരാകാൻ സാധിക്കില്ലെന്ന് സർക്കാരിനെ അറിയിച്ചു.

ഇന്ന് 11.30ന് അഡീ. സെക്രട്ടറിക്കു മുന്നിൽ ഹാജരാകണമെന്നാണ് സിസ തോമസിന് അയച്ച നോട്ടീസിൽ പറഞ്ഞിരുന്നത്. സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതിന്‍റെ പശ്ചാത്തലത്തിലാണ് ഹയറിങ് നടത്താൻ തീരുമാനിച്ചത്. സർവ്വീസിൽ നിന്ന് വിരമിക്കുന്ന ദിവസം ആയതുകൊണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. അതിനാൽ ഇന്ന് നേരിട്ട് ഹാജരാകാൻ സാധിക്കില്ല എന്നാണ് അവർ സർക്കാരിനെ അറിയിച്ചത്. നാളെ മുതൽ എപ്പോ വേണമെങ്കിലും ഹാജരാകാം എന്നും അറിയിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com