നിയമനത്തിൽ സന്തോഷം, സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവും; കെടിയു വിസിയായി സിസ തോമസ് ചുമതലയേറ്റു

കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസമാണ് ഗവർണറും സർക്കാരും സമവായത്തില്‍ എത്തിയത്
sisa thomas takes charge as ktu vc
ഡോ. സിസ തോമസ്

file image

Updated on

തിരുവനന്തപുരം: കെടിയു സർവകലാശാല വിസിയായി സിസ തോമസ് ചുമതലയേറ്റു. ചുമതലയേറ്റതിൽ സന്തോഷമുണ്ടെന്ന് സിസ തോസമസ് പ്രതികരിച്ചു. പാഴായതിനെ കുറിച്ച് ഓർക്കേണ്ടതില്ല എന്ന ചിന്താ ഗതിയാണ് ഉള്ളതെന്നും സർക്കാരുമായി സഹകരിച്ച് മുന്നോട്ട് പോവുമെന്നും അവർ പറഞ്ഞു.

പഴയകാര്യങ്ങളെല്ലാം കഴിഞ്ഞു. തനിക്ക് എതിരായ ആരോപണങ്ങളിൽ വിഷമം തോന്നിയിട്ടുണ്ട്. ഒരു ഭരണസ്തംഭനവും ഉണ്ടായിട്ടില്ല. അപാകതകൾ എല്ലാം പരിഹരിച്ച് മുന്നോട്ട് പോവും. സിസ തോമസ് എന്ന വ്യക്തിയല്ല, കെടിയു എന്ന സ്ഥാപനമാണ് വലുത്. താൻ മിനുട്സ് മോഷ്ടിച്ചെന്നുവരെ ആരോപണം ഉയർന്നു. താൻ ഒന്നും എങ്ങോട്ടും എടുത്തോണ്ട് പോയിട്ടില്ലെന്നും മോഷ്ട്ടാവായി ചിത്രീകരിക്കുന്നത് എന്നും സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

കെടിയു, ഡിജിറ്റൽ സർവകലാശാല വിസി നിയമനത്തിൽ കഴിഞ്ഞ ദിവസമാണ് ഗവർണറും സർക്കാരും സമവായത്തില്‍ എത്തിയത്. ഡിജിറ്റൽ സർവകലാശാല വിസിയായി സജി ഗോപിനാഥനെ നിയമിക്കാനും തീരുമാനം ആയിട്ടുണ്ട്. നിയമന കാര്യം സുപ്രീം കോടതിയെ ധരിപ്പിക്കും. വ്യാഴാഴ്ചയാണ് കേസ് വീണ്ടും സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com