
പെരുമ്പാവൂരിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു; ഒരാളെ രക്ഷപ്പെടുത്തി
file image
കൊച്ചി: പെരുമ്പാവൂർ മുടിക്കലിൽ പുഴയിൽ വീണ സഹോദരിമാരിൽ ഒരാൾ മരിച്ചു. മുടിക്കൽ സ്വദേശി ഷാജിയുടെ മകൾ ഫാത്തിമ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരി ഫർഹത്തിനെ (15) നാട്ടുകാർ രക്ഷപെടുത്തി.
ഫാത്തിമയും ഫർഹത്തും പുഴക്കരയിൽ നടക്കാനിറങ്ങിയതായിരുന്നു. പുഴയരികിലെ ഒരു പാറക്കെട്ടിൽ വിശ്രമിക്കാനായി കയറവെ കാൽ വഴുതി ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.
തുടർന്ന് ഫർഹത്തിനെ നാട്ടുകാർ രക്ഷിച്ചെങ്കിലും ഫാത്തിമയെ കണ്ടെത്താനായിരുന്നില്ല. രണ്ടു മണിക്കൂറോളം തെരച്ചിൽ നടത്തിയ ശേഷം ഫയർഫോഴ്സും സ്കൂബ സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം കണ്ടെത്തിയത്.