ശബരിമല സ്വർണക്കൊള്ള; എ. പത്മകുമാറിന്‍റെ വീട്ടിൽ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന

പത്മകുമാറിന്‍റെ ആറന്മുളയിലുള്ള വീട്ടിൽ കഴിഞ്ഞ രണ്ടു മണിക്കൂറായി പരിശോധന തുടരുകയാണ്
special investigation team conduct search in a padmakumar house in sabarimala gold theft case

എ. പത്മകുമാർ

Updated on

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിലായ മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ. പത്മകുമാറിന്‍റെ വീട്ടിൽ പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ പരിശോധന തുടരുന്നു. പത്മകുമാറിന്‍റെ ആറന്മുളയിലുള്ള വീട്ടിൽ കഴിഞ്ഞ രണ്ടു മണിക്കൂറായി പരിശോധന തുടരുകയാണ്.

കേസിലെ മുഖ‍്യപ്രതി ഉണ്ണികൃഷണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ ഇടപെടൽ നടത്തിയതായി നേരത്തെ പുറത്തുവന്ന റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറുന്നതിനായി പത്മകുമാർ ദേവസ്വം മിനുട്സിൽ ചെമ്പ് പാളികളെന്ന് എഴുതിചേർത്തതായിയായിരുന്നു എസ്ഐടിയുടെ കണ്ടെത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com