ശബരിമല സ്വർണക്കൊള്ള; കടകംപള്ളി സുരേന്ദ്രനെയും പി.എസ്. പ്രശാന്തിനെയും ചോദ‍്യം ചെയ്തു

ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ‍്യം ചെയ്യലെന്നാണ് സൂചന
sit questioned kadakampally surendran and p.s. prasanth in gold theft case

പി.എസ്. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ

Updated on

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ മന്ത്രിയും കഴക്കൂട്ടം എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെയും പ്രത‍്യേക അന്വേഷണ സംഘം ചോദ‍്യം ചെയ്തു.

തമിഴ്നാട്ടിലെ വിഗ്രഹ കച്ചവടക്കാരനായ എം.എസ്. മണിയെ ചോദ‍്യം ചെയ്യുന്നതിനു മുൻപാണ് കടകംപള്ളിയെ ചോദ‍്യം ചെയ്തതെന്നാണ് വിവരം.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ‍്യം ചെയ്യലെന്നാണ് സൂചന. 2019ൽ സ്വർണക്കൊള്ള നടക്കുന്ന സമയത്ത് ദേവസ്വം മന്ത്രിയായിരുന്നു കടകംപള്ളി സുരേന്ദ്രൻ. ഈ സാഹചര‍്യത്തിലാണ് ചോദ‍്യം ചെയ്യലെന്നാണ് അന്വേഷണ സംഘവുമായി ബന്ധപ്പെട്ടവർ പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com