

മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയെയും കേസിലെ രണ്ടാം പ്രതിയായ മുരാരി ബാബുവിനെയും പ്രത‍്യേക അന്വേഷണ സംഘം (എസ്ഐടി) ചോദ‍്യം ചെയ്തു.
മുരാരി ബാബുവുമായി എസ്ഐടി വൈകാതെ തെളിവെടുപ്പ് നടത്തിയേക്കും. മുരാരി ബാബുവിനെ ആദ‍്യം ഒറ്റയ്ക്കും പിന്നീട് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഒരുമിച്ച് ഇരുത്തിയുമാണ് ചോദ‍്യം ചെയ്തത്.
ചോദ‍്യം ചെയ്യലിൽ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ലഭിച്ചതായാണ് സൂചന. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് ഉദ‍്യോഗസ്ഥരെയും ചോദ‍്യം ചെയ്യാനാണ് എസ്ഐടിയുടെ നീക്കം. മുരാരി ബാബു ഉണ്ണികൃഷ്ണൻ പോറ്റിയുമായി ചേർന്ന് ഗൂഢാലോചന നടത്തിയതായി നേരത്തെ എസ്ഐടി കണ്ടെത്തിയിരുന്നു.