

എ. പത്മകുമാർ
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളികൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡന്‍റ് എ. പത്മകുമാർ. നിലവിൽ തിരുവനന്തപുരത്ത് എസ്ഐടി മേധാവി എസ്.പി. ശശിധരന്‍റെ നേതൃത്വത്തിൽ പത്മകുമാറിനെ ചോദ‍്യം ചെയ്തു വരുകയാണ്.
കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണ പോറ്റിയുമായി പത്മകുമാർ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എസ്ഐടി ചോദ‍്യങ്ങൾ ഉയർത്തിയേക്കും. ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളിയും കട്ടിളപ്പാളിയും അറ്റകുറ്റപ്പണിക്കായി കൊണ്ടു പോകുന്ന സമയത്ത് പത്മകുമാറായിരുന്നു ദേവസ്വം പ്രസിഡന്‍റ്. ഉണ്ണികൃഷ്ണൻ പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചിരുന്നതായി ദേവസ്വം ജീവനക്കാർ എസ്ഐടിക്ക് മൊഴി നൽകിയിരുന്നു.