

പി.എസ്. പ്രശാന്ത്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്തിനെ ചോദ്യം ചെയ്ത് എസ്ഐടി. ഈ മാസം 24 നാണ് മൊഴിയെടുത്തത്. ഇത് രണ്ടാം തവണയാണ് എസ്ഐടി പ്രശാന്തിനെ ചോദ്യം ചെയ്യുന്നത്. ചില രേഖകൾ ഹാജരാക്കാമനും ആവശ്യപ്പെട്ടിട്ടുണ്ട്.
ഹൈക്കോടതി നിർദേശ പ്രകാരം 1998 മുതൽ 2020 വരെയുള്ള കാലഘട്ടത്തിലെ കാര്യങ്ങൾ അന്വേഷിക്കണമെന്നാണ്. ഇതിന്‍റെ ഭാഗമായി മുൻ രേഖകൾ പരിശോധിക്കാനും മുൻ ദേവസ്വം ബോർഡ് അംഗങ്ങളെയും ചോദ്യം ചെയ്യാൻ എസ്ഐടി ഒരുങ്ങുന്നത്.