സിദ്ദിഖിനെ അറസ്റ്റ് ചെയ്യണോ ? നിയമോപദേശം തേടി എസ്‌ഐടി

അറസ്റ്റ് രേഖപ്പെടുത്തിയാലും സിദ്ദീഖിനെ വിട്ടയക്കേണ്ടിവരും.
SIT seeks legal advice on Siddique arrest
സിദ്ദിഖ്file
Updated on

കൊച്ചി: പ്രശസ്ത നടൻ സിദ്ദീഖിനെതിരായ ബലാൽസംഗക്കേസിൽ നിയമോപദേശം തേടി പ്രത്യേക അന്വേഷണ സംഘം. ഡയറക്റ്റർ ജനറൽ ഓഫ് പ്രോസിക്യൂഷൻസിന്‍റെ ഓഫീസിനോടാണ് അറസ്റ്റ് രേഖപ്പെടുത്തണോ എന്ന കാര്യത്തിൽ നിയമോപദേശം തേടിയിരിക്കുന്നത്.

അറസ്റ്റ് രേഖപ്പെടുത്തിയാലും സിദ്ദീഖിനെ വിട്ടയക്കേണ്ടിവരും. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം ഇതോടെ ഇല്ലാതാകും. അതേസമയം, രണ്ടുദിവസത്തിനുളളിൽ പൊലീസ് നോട്ടീസ് നൽകിയില്ലെങ്കിൽ സ്വമേധയാ ഹാജരാകാൻ സിദ്ദീഖിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞതിനു ശേഷവും സിദ്ദിഖ് ഒളിവിൽ തന്നെ തുടരുകയാണ്.

ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സിദ്ദിഖ് ഒളിവിൽ പോയത്. സിദ്ദിഖ് എവിടെ എന്ന് അറിയില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഫോൺ ഇപ്പോഴും സ്വിച്ച് ഓഫ്‌ ‌ആയി തന്നെ തുടരുകയാണ്. പ്രത്യേക അന്വേഷണ സംഘം നോട്ടീസ് അയച്ചാൽ മാത്രം ചോദ്യം ചെയ്യലിനായി ഹാജരാകുമെന്നാണ് സിദ്ദിഖിന്‍റെ അഭിഭാഷകർ അറിയിച്ചിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.