

ശബരിമല സ്വർണക്കൊള്ള; നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രത‍്യേക അന്വേഷണ സംഘം ദേവസ്വം ബോർഡിന്‍റെ നിർണായക രേഖകൾ പിടിച്ചെടുത്തു. 1999ൽ വിജയ് മല‍്യ ശബരിമലയിൽ സ്വർണം പൊതിഞ്ഞതിന്‍റെ രേഖയാണ് അന്വേഷണ സംഘം പിടിച്ചെടുത്തിരിക്കുന്നത്.
ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്. രേഖകൾ പ്രതികൾ നശിപ്പിക്കാൻ സാധ‍്യതയുണ്ടെന്നതിനാലാണ് പരിശോധന നടത്തി എസ്ഐടി പിടിച്ചെടുത്തതെന്നാണ് വിവരം.
