ശബരിമല സ്വർണക്കൊള്ള: കണ്ഠര് രാജീവരുടെ പേരിൽ 2.05 കോടി രൂപയുടെ നിക്ഷേപം; തെളിവുകൾ സമർപ്പിച്ച് എസ്ഐടി

തന്ത്രിയുടെ ഭാര‍്യയുടെ പേരിൽ 62 ലക്ഷം രൂപയുടെ നിക്ഷേപമുള്ളതായിയാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ച തെളിവുകളിൽ നിന്നും വ‍്യക്തമാകുന്നത്
sit submits financial source of one of the accused in sabarimala gold theft case

കണ്ഠര് രാജീവര്

Updated on

കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരരുടെ സാമ്പത്തിക സ്രോതസിന്‍റെ വിവരങ്ങൾ‌ കോടതിയിൽ ഹാജരാക്കി കേസ് അന്വേഷിക്കുന്ന പ്രത‍്യേക അന്വേഷണ സംഘം.

തന്ത്രിയുടെ പേരിൽ 2.05 കോടി രൂപയും ഭാര‍്യയുടെ പേരിൽ‌ 62 ലക്ഷം രൂപയുടെയും നിക്ഷേപമുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചു.

കുന്നത്തുകളത്തിൽ ചിട്ടി ഫണ്ട്സ് എന്ന സ്ഥാപനത്തിൽ തന്ത്രിയുടെ കുടുംബാംഗങ്ങൾക്ക് നിക്ഷേപമുള്ളതായും കേസിലെ മുഖ‍്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി 2004മുതൽ തന്ത്രിക്ക് ബന്ധമുള്ളതായും എസ്ഐടി കോടതിയെ അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com